വിമാനത്തില്‍ വമ്പന്‍ മോഷണം; പതിനേഴ് കോടി രൂപ മൂല്യമുള്ള വസ്‌തുക്കളും പണവും കള്ളന്‍ കൊണ്ടു പോയി

പണവും റോളക്‍സ് വാച്ചും പാറ്റെക് ഫിലിപ്പ് വാച്ചുമായിരുന്നു മുസ്‌റ്റസയുടെ ബാഗില്‍ ഉണ്ടായിരുന്നത്

 വിമാനത്തില്‍ മോഷണം, ദുബായ് , കള്ളന്‍ , മോഷണമുതല്‍ , പൊലീസ്
ദുബായ്| jibin| Last Modified ബുധന്‍, 4 മെയ് 2016 (15:18 IST)
വിമാനയാത്രയ്‌ക്കിടെ പതിനേഴ് കൊടി രൂപ മൂല്യമുള്ള വസ്‌തുക്കളും പണവും നഷ്‌ടപ്പെട്ടതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും ഹോംഗ്‌കോംഗിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് മുസ്‌റ്റസ സാകി എന്നയാളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.

വിലപിടിപ്പുള്ള വസ്‌തുക്കളും പണവും അടങ്ങുന്ന ബാഗുമായി എക്കണോമി ക്ലാസില്‍ ഞായറാഴ്‌ച ദുബായില്‍ നിന്ന് ഹോംഗ്‌കോംഗിലേക്ക്
പോകുകയായിരുന്നു മുസ്‌റ്റസ. വിമാനം ഹോംഗ്‌കോംഗില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് മോഷണവിവരം ഇയാള്‍ അറിഞ്ഞത്. വിമാനത്തിലെ ഓവര്‍‌ഹെഡ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാരിബാഗിലായിരുന്നു പതിനേഴുകോടിയുടെ രൂപ വിലമതിക്കുന്ന സാധനങ്ങളും പണവും ഉണ്ടായിരുന്നത്. എന്നാല്‍, കാരി ബാഗ് അടക്കമാണ് മോഷണം പോയിരിക്കുന്നത്.

മോഷണവിവരം വിമാനത്തിലെ ജീവനക്കാരെയും പൊലീസിനെയും അറിയിച്ചെങ്കിലും കള്ളനെ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. മോഷണത്തിനായി വിമാനങ്ങളില്‍ കയറുന്ന കള്ളന്മാരാണ് വസ്‌തുക്കള്‍ കൈക്കലാക്കിയതെന്നാണ് പ്രാഥമിക വിവരം. പണവും റോളക്‍സ് വാച്ചും പാറ്റെക് ഫിലിപ്പ് വാച്ചുമായിരുന്നു മുസ്‌റ്റസയുടെ ബാഗില്‍ ഉണ്ടായിരുന്നത്. വിമാനങ്ങളില്‍ ഇത്തരത്തിലുള്ള മോഷണം പതിവായിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :