1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kathiroor manoj, p jayarajan, kannur, CBI, RSS

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന് സിബിഐ നോട്ടീസ്

കതിരൂര്‍ മനോജ്
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം നേതാവ് പി ജയരാജന് സി ബി ഐ നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് സി ബി ഐക്കു മുമ്പില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. 
 
എന്നാല്‍, ശാരീരികാസ്വസ്ഥകള്‍ മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് പി ജയരാജന്‍ സി ബി ഐയെ അറിയിച്ചു.
 
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആര്‍ എസ് എസ്, സി ബി ഐക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സി പി എം നേതൃത്വം ആരോപിച്ചു.
 
ആർ എസ് എസ് കണ്ണൂർ ജില്ല നേതാവായിരുന്ന കതിരൂർ മനോജിനെ ബോംബ് എറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂർ മനോജ്‌. 2014 സെപ്തംബർ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെട്ടത്.
 
യു എ പി എ വകുപ്പില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത രാഷ്‌ടീയ കൊലപാതകമായിരുന്നു കതിരൂര്‍ മനോജ് വധം. 
About Writer
JOYS JOY