അനുബന്ധ വാര്‍ത്തകള്‍
- വോട്ടിങ് യന്ത്രത്തിലെ തകരാര്‍: 14ന് റീപോളിങ് നടത്തും
- തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു
- തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- കാസര്‍കോട്ട് 67 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും
- 2014ലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്ക്, കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രണബ് മുഖർജിയുടെ ആത്മകഥ
കാസര്‍കോട്ട് ആകെ 2648 സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: തിങ്കളാഴ്ച നടക്കാനിരിക്കുന്ന സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളും ഇതില്‍ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ 971 പുരുഷന്മാരും 1020 സ്ത്രീകളും കൂടി ആകെ 1991 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.
ജില്ലയിലുള്ള 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 126 പുരുഷന്മാരും 137 സ്ത്രീകളും കൂടി ആകെ 263 സ്ഥാനാര്‍ഥികള്‍ ആണുള്ളത്.
ജില്ലയിലുള്ള 3 മുനിസിപ്പാലിറ്റികളിലായി 113 വാര്‍ഡുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 166 പുരുഷന്മാരും 163 സ്ത്രീകളും കൂടി ആകെ 329 പേര് മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്.