2014ലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി‌ത്തം സോണിയ ഗാന്ധിക്ക്, കോൺഗ്രസിനെതിരെ രൂക്ഷവിമർശന‌വുമായി പ്രണബ് മുഖർജിയുടെ ആത്മകഥ

അഭിറാം മനോഹർ| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (08:37 IST)
കോൺഗ്രസ് നേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അന്തരിച്ച മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന പ്രണബ് മുഖർജിയുടെ ആത്മകഥ. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മൻമോഹൻ സിംഗിനുമാണെന്നും പ്രണബ് മുഖർജി തന്റെ ആത്മകഥയിൽ പറയുന്നു. ഒന്നാം എൻഡിഎ സർക്കാരിൽ മോദി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരിച്ചതെന്നും പ്രണബ് മുഖർജി വിലയിരുത്തുന്നു.

ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്, 2012 മുതൽ 17 വരെയുള്ള രാഷ്ട്രപതിക്കാലം എന്ന ഭാഗത്തിലാണ് പ്രണബ് മുഖർജിയുടെ തുറന്നുപറച്ചിൽ. എംപിമാരുമായി മൻമോഹൻ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോണിയ ഗാന്ധി പരാജയമായിരുന്നെന്നും പുസ്‌തകത്തിൽ പരയുന്നു.

അതേസമയം മോദിയുടെ സ്വേച്ഛാധിപത്യശൈലി, സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കിയെന്നാണ് പ്രണബിന്റെ നിരീക്ഷണം. രണ്ടാം മോദി സർക്കാരിന്റെ സ്ഥിതി കണ്ടറിയേണ്ടതാണെന്നും പുസ്‌തകത്തിൽ പറയുന്നു. ആത്മകഥയുടെ 3 ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :