1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് ഉദുമയില്‍ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kasaragode
കാസര്‍കോട് ഉദുമയില്‍ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ മുഹമ്മദലി-സുബൈദ ദമ്പതികളുടെ മകള്‍ വിഎസ് തഫ്സീനയാണ് മരിച്ചത്. 27 വയസായിരുന്നു. രണ്ട് മാസം മുന്‍പാണ് യുവതി വിവാഹിതയായത്. എന്നാല്‍ കുറച്ച് മാസങ്ങളായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസം.
 
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു കാപ്പില്‍ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു