പ്രൊഫസർ ലൈംഗികാതിക്രമം നടത്തിയെന്നു പരാതി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (18:59 IST)
കാസർകോട്: കേന്ദ്ര സർവകലാശാലയിലെ പ്രൊഫെസർക്കെതിരെ
ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിദ്യാർത്ഥിനി. ഇതിനെ തുടർന്ന് അധ്യാപകനോട് തത്കാലം പഠിപ്പിക്കേണ്ടെന്നു വൈസ് ചാൻസ്ലർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഇഫ്തിക്കർ അഹമ്മദിനെതിരെയാണ് വിദ്യാർത്ഥിനി വൈസ് ചാന്സലര്ക്കെതിരെ പരാതി നൽകിയത്. ചിംഗ്‌ളീഷും താരതമ്യ പഠനവും എന്ന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.

കഴിഞ്ഞ നവംബർ പതിമൂന്നിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഏഴു പേജുകളിലായി 32 സംഭവങ്ങളാണ് കുട്ടി അധ്യാപകനെതിരെ ഉന്നയിച്ചിരിക്കുന്നത്. സഹവിദ്യാര്ഥികളും പരാതിക്കാരിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കളും പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :