കണ്ണൂർ വിമാനത്താവളത്തിൽ 88 ലക്ഷത്തിന്റെ സ്വർണ്ണവേട്ട

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (17:28 IST)
കണ്ണൂർ: വിദേശത്തു നിന്ന് വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അനധികൃതമായി കൊണ്ടുവന്ന 88 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി സൽമാൻ ഫരീദിൽ നിന്നാണ് 1530 ഗ്രാം സ്വർണ്ണം പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിൽ വന്നിറങ്ങിയത്. ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർപോർട്ട് കസ്റ്റംസ് യൂണിറ്റി, ഡി.ആർ.ഐ യൂണിറ്റ് എന്നിവയുടെ സംയുക്തമായ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :