രണ്ടു കിലോ സ്വർണ്ണവുമായി യുവാവ് റയിൽവേ പോലീസിന്റെ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 15 ഏപ്രില്‍ 2023 (17:02 IST)
കാസർകോട്: മതിയായ രേഖകളില്ലാതെ ട്രെയിനിൽ രണ്ടു കിലോ സ്വർണ്ണവുമായി യാത്ര ചെയ്ത ആളെ റയിൽവേ പോലീസ് പിടികൂടി. രാജസ്ഥാൻ ജാലൂർ ജുൻജാനി സ്വദേശി 29 കാരനായ ബാവര റാമിനെയാണ് പിടികൂടിയത്.

കാസർകോട് റയിൽവേ സ്റ്റേഷനിൽ എസ്.ഐ കെ.റെജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ രണ്ടു കിലോ സ്വർണ്ണവുമായി പിടികൂടിയത്. ഇതിനു നിലവിൽ ഒന്നര കോടി രൂപ വിലവരും. വിവിധ തരത്തിലുള്ള സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗാണ് ഇയാൾ കൈവശം വച്ചിരുന്നത്. സ്വർണ്ണം പിന്നീട് ജി.എസ്.ടി വകുപ്പിന് കൈമാറി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :