പ്രവാസി മലയാളി വ്യവസായിയുടെ 108 കോടി തട്ടിയെടുത്ത കേസിൽ മരുമകൻ, സുഹൃത്ത് എന്നിവർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (11:27 IST)
എറണാകുളം: ആലുവ സ്വദേശിയായ പ്രവാസി വ്യവസായിയുടെ 108 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇയാളുടെ മരുമകൻ, സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസി വ്യവസായിയായ ലാഹിരി ഹാസന്റെ പണം തട്ടിയെടുത്ത കാസർകോട് സ്വദേശിയായ മരുമകൻ ഹാഫിസ് കുദ്രോളി (28), ഇയാളുടെ സുഹൃത്ത് ചേർത്തല സ്വദേശിയായ അക്ഷയ് വൈദ്യൻ (38) എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

ബംഗളൂരുവിൽ വച്ച് ഇൻകം ടാക്‌സിന്റെ ഗോവ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ ഹെഡ്ഡ് നിർമ്മിച്ച് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടു ഗോവ പോലീസ് ഹാഫിസിനെ ബംഗളൂരുവിൽ വച്ച് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ ഭാര്യാ പിതാവിനെ കബളിപ്പിച്ച കേസിൽ പ്രതിയാവുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :