ഗ്രെയ്‌ഡ്‌ എസ് .ഐ താമസസ്ഥലത്തു തൂങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (17:52 IST)
കാസർകോട്: ഗ്രെയ്‌ഡ്‌ എസ് .ഐയെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രെയ്‌ഡ്‌ എസ് .ഐ ബൈജു (54) വിനെയാണ് പോലീസ് സ്റ്റേഷന് പിറകിലുള്ള ക്വർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് നാലേമുക്കാലോടെ ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :