ഭക്ഷണശാലകളിൽ മിന്നൽ പരിശോധന : 5 സ്ഥാപനങ്ങൾക്ക് പിഴ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 28 ജൂലൈ 2023 (19:08 IST)
കാസർകോട്: കാസർകോട് ജില്ലയിലെ നീലേശ്വരം, ചെറുവത്തൂർ, ചീമേനി, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ ഭക്ഷണ ശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചു സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അമ്പതോളം ഭക്ഷണ ശാലകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നത്.

തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നീ ഭക്ഷ്യ സുരക്ഷാ സർക്കിളുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നീലേശ്വരത്തെ എ.എഫ്.സി റസ്റ്റോറന്റ്, ചീമേനി എം.എച്ച്.റെസ്റ്റോറന്റ്, കാലിക്കടവ് നൂറാനി റസ്റ്റോറന്റ്, തൃക്കരിപ്പൂർ അൽ ബൈക്ക് റെസ്റ്റോറന്റ്, കാഞ്ഞങ്ങാട് ന്യൂ കേരളം റെസ്റ്റോറന്റ് എന്നിവയ്ക്കാണ് പിഴയിട്ടത്.

പല സ്ഥലത്തും മാംസവും മറ്റും സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും എന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :