കാസര്‍കോട് മയക്കുമരുന്ന് നല്‍കി 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (06:09 IST)
കാസര്‍കോട് മയക്കുമരുന്ന് നല്‍കി 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മൂന്നുപേരാണ് അറസ്റ്റിലായത്. പട്‌ള സ്വദേശി ഷൈനിത്ത് കുമാര്‍, എന്‍ പ്രശാന്ത്, ഉപ്പള സ്വദേശി മോക്ഷിത് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഭക്ഷണം വാങ്ങിനല്‍കി മോക്ഷിത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :