മകളുടെ ഭര്‍ത്താവ് വീട്ടില്‍ വരുമ്പോഴെല്ലാം മോഷണം; ഗൃഹനാഥന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (11:17 IST)
മകളുടെ ഭര്‍ത്താവ് വീട്ടില്‍ വരുമ്പോഴെല്ലാം മോഷണം നടക്കുന്ന സംഭവത്തില്‍ ഗൃഹനാഥന്റെ പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റുചെയ്തു. ഉദുമ സ്വദേശി 38കാരനായ പിഎം മുഹമ്മദ് കുഞ്ഞിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യപിതാവായ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്.

പലപ്പോഴായി മരുമകന്‍ വീട്ടില്‍ വരുമ്പോള്‍ ആഭരണങ്ങളും പണവും മോഷണം പോയിരുന്നു. രണ്ടുവര്‍ഷമായി ഇത്തരത്തില്‍ രണ്ടര ലക്ഷത്തോളം രൂപയുടെ സ്വര്‍ണവും പണവുമാണ് മോഷണം പോയത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :