ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:08 IST)
ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്‍ഡിലാണ്. ഈമാസം 13നാണ് സംഭവം നടക്കുന്നത്.

ബാങ്ക് കവലയില്‍ കഴിയുന്നവര്‍ക്കായി ഒരു സാമൂഹിക സംഘടന ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. വിനു വാങ്ങിയ ഭക്ഷണപ്പൊതി മൂര്‍ത്തി തട്ടിപ്പറിക്കുകയും വിനു ദേഷ്യത്തില്‍ സമീപത്തുകിടന്ന കല്ലെടുത്ത് മൂര്‍ത്തിയുടെ തലയില്‍ അടിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കയാണ് മൂര്‍ത്തിയുടെ മരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :