രേണുക വേണു|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:38 IST)
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ അഭിഷേക് ബച്ചന്റെ ആരോഗ്യനില തൃപ്തികരം. മുംബൈ ലീലാവതി ഈശുപത്രിയിലാണ് കഴിഞ്ഞ ദിവസം അഭിഷേക് ബച്ചനെ പ്രവേശിപ്പിച്ചത്. താരത്തിന്റെ വലത് കൈക്കാണ് പരുക്കേറ്റിരിക്കുന്നത്. കൈ എല്ലിന് ചിന്നലുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ല. പിതാവ് അമിതാഭ് ബച്ചന്‍, ഭാര്യ ഐശ്വര്യ റായ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി അഭിഷേക് ബച്ചനെ കണ്ടു. ആര്‍. പാര്‍ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'ഒത്ത സെരുപ്പ് സൈസ് 7' എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കില്‍ അഭിനയിക്കവേയാണ് ജൂനിയര്‍ ബച്ചന് പരുക്കേറ്റത്.