മികച്ച പോലീസ് സ്റ്റേഷന്‍: ഒന്നാം സ്ഥാനം പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പം പങ്കിട്ട് മണ്ണുത്തി പൊലീസ് സ്റ്റേഷന്‍

പത്തനംതിട്ട| എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2020 (19:59 IST)
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി പോലീസ് സ്റ്റേഷന്‍. ഒന്നാം സ്ഥാനം തൃശൂര്‍ സിറ്റിയിലെ മണ്ണുത്തി പോലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പങ്കിട്ടപ്പോള്‍ ജില്ലയ്ക്കതു വലിയ നേട്ടമായി.

സായുധ ബറ്റാലിയന്‍ എഡിജിപി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി, സര്‍ക്കുലര്‍ 02/2020 പ്രകാരമുള്ള നിബന്ധനകള്‍ എല്ലാം പാലിച്ചുവെന്നുറപ്പാക്കിയ നാല് പോലീസ് സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം സ്ഥാനം പത്തനംതിട്ടയും മണ്ണൂത്തിയും പങ്കിട്ടപ്പോള്‍ പാമ്പാടി പോലീസ് സ്റ്റേഷന്‍ (കോട്ടയം)രണ്ടാം സ്ഥാനവും തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍
(തിരുവനന്തപുരം സിറ്റി )മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട പോലീസ് സ്റ്റേഷനെയും, ഈ നേട്ടത്തിന് പരിഗണിക്കുംവിധം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം മികച്ചതാക്കിയ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ജില്ലാപോലീസ് മേധാവി ആശംസകള്‍ അര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :