കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൊവിഡ്

മലപ്പുറം| ശ്രീനു എസ്| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2020 (15:51 IST)
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൊവിഡ്. അതേസമയം രക്ഷാപ്രവത്തനത്തില്‍ പങ്കെടുത്തവര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, പ്രവാസികള്‍, ടാക്‌സി തൊഴിലാളികള്‍ തുടങ്ങി 1142 പേരില്‍ നടത്തിയ പരിശോധനയില്‍ 27പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കൊണ്ടോട്ടി സ്വദേശികളായ നാലുപേര്‍ക്കും നെടിയിരുപ്പിലുള്ള ആറുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വിമാനാപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :