ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് വാട്‌സ് ആപ്പ്, മെസ്സേജ് സംവിധാനം ഒരുക്കി. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 11നാണ് പദ്ധതി ആരംഭിച്ചത്. പരാതികള്‍ സ്വീകരിക്കുകയും ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുകയും ചെയ്ത് ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് സജീവമായി രംഗത്തുണ്ട്. നാഷണല്‍...