ശ്രീനു എസ്|
Last Updated:
ബുധന്‍, 29 ജൂലൈ 2020 (19:37 IST)
കേരളത്തില്‍
മഴ ശക്തമായ സാഹചര്യത്തില്‍ എട്ടു ഡാമുകളില്‍ നിന്നും ജലം ഒഴുക്കിവിടുന്നു. നെയ്യാര്‍-തിരുവനന്തപുരം, ഭൂതത്താന്‍ കെട്ട്-എറണാകുളം, മലങ്കര-ഇടുക്കി. ശിരുവാണി, മൂലത്തറ- പാലക്കാട്, കാരാപ്പുഴ-വയനാട്, കുറ്റ്യാടി-കോഴിക്കോട്, പഴശ്ശി-കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്.
റെഡ് അലര്‍ട്ടുള്ള സ്ഥലങ്ങളില്‍ 24മണിക്കൂറില്‍ 205മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഇത്തരത്തില്‍ മഴ പെയ്യുമ്പോള്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാം. ഇതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.