അനുബന്ധ വാര്‍ത്തകള്‍
- വടക്കന്‍ കേരളത്തില്‍ മഴ ശക്തം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- രാത്രിമുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
- വീടുപണിയാൻ ഒരുങ്ങുകയാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
- മുട്ട ഇഷ്ടമല്ലാത്തവരാണോ ? എങ്കിൽ പകരം ഇവ കഴിച്ചോളു !
- കടന്നല് ആക്രമണം: ഒരു മരണം, റിട്ട. എസ് ഐക്ക് പരുക്ക്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 903 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 706പേര്
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.641 പേര് രോഗമുക്തരായിട്ടുണ്ട്. അതേസമയം 706പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലതിരിച്ചുള്ള കണക്ക്-തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.