1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kochi

രാത്രിമുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Kochi
രാത്രിമുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പതിവുപോലെ ഓഫീസുകളിലും മറ്റുസ്ഥാപനങ്ങളിലേക്കും ഇരുചക്രവാഹനവുമായി പോയവര്‍ കുടുങ്ങി. റോഡും വഴിയും തിരിച്ചറിയാന്‍ സാധിക്കാതെ പലരും പാതിവഴിയില്‍ വച്ച് യാത്രമതിയാക്കി തിരികെ പോയി. കാല്‍നടയാത്രക്കാരും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയി. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി.
 
കൊച്ചിയിലെ പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ ഇപ്പോഴും നില്‍ക്കുകയാണ്. റോഡുകളിലെ കുഴി അറിയാന്‍ സാധിക്കാത്തത് യാത്രക്കാരെ കൂടുതല്‍ വലയ്ക്കുന്നുണ്ട്. പള്ളുരുത്തിയിലെ ചില പ്രദേശങ്ങളില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 
അടുത്ത ലേഖനം
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി