1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur, Lorry, accident, car

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു മരണം; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു മരണം; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

കണ്ണൂര്‍
കണ്ണൂരില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നുമരണം. കണ്ണൂര്‍ പുതിയതെരുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
 
തിരുവല്ല സ്വദേശികളായ സി ടി ജോണി, ആല്‍ഫ്രഡ്, എല്‍വിസ് എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന പ്രിയ, ക്രിസ്റ്റീന, കാതറിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്.
 
കാറിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവര്‍മാരില്‍ ഏതെങ്കിലും ഒരാള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
About Writer
JOYS JOY
അടുത്ത ലേഖനം
ജിഷ വധക്കേസ്: എഡിജിപി ബി സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍ എത്തും; കേസ് അന്വേഷിക്കാന്‍ സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം