1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Train Attack Kerala

കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്

Train Attack
കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവണ്ടി ഇടപ്പള്ളി പാലം കടന്നപ്പോഴാണ് കല്ലേറുണ്ടായത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയശേഷം ആര്‍ പി എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കുകയും ചെയ്തു.
 
രാത്രി 8:50നാണ് തീവണ്ടി എറണാകുളത്ത് എത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സീറ്റിലേക്ക് വന്നു വീഴുകയായിരുന്നു. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍ പി എഫ് അറിയിച്ചു.
അടുത്ത ലേഖനം
കനത്ത കാറ്റിലും മഴയിലും കൊല്ലത്തും പത്തനംതിട്ടയിലും മരം ദേഹത്ത് വീണു രണ്ടുപേര്‍ മരിച്ചു