കുഴിമന്തി കഴിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാലുകുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (14:19 IST)
കുഴിമന്തി കഴിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാലുകുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലു വയസുകരാനായ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അസ്വസ്ഥതകള്‍ മാറി. എങ്കിലും നാലു വയസുകാരന്റെ അവസ്ഥ മോശമാവുകയായിരുന്നു. കുട്ടി് കടുത്ത പനിയും വയറിളക്കവും മൂലം കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :