കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (16:42 IST)
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നന്ദിത കിഷോറാണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്. സ്‌കൂളിലേക്ക് പോകുന്നതിന് റെയില്‍വേ പാളം മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടായത്. 16 വയസായിരുന്നു.

കുട്ടിയെ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :