1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

വാക്കുതര്‍ക്കം: കണ്ണൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

Kannur
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചെറുപുഴയില്‍ കാനംവയല്‍ സ്വദേശി ബേബി(50) ആണ് മരിച്ചത്. ഇയാളുടെ അയല്‍ക്കാരന്‍ വാടാതുരുത്തേല്‍ ടോമിയാണ് വെടിവച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണ്.
 
തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
യൂട്യൂബിലെ വീഡിയോ കണ്ട് മണ്ണെണ്ണയും തീപ്പെട്ടിയും ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 കാരന് ദാരുണാന്ത്യം