തത്തയല്ല, പട്ടിയാണ് സിബിഐ: എംവി ജയരാജന്‍
കേന്ദ്രസര്‍ക്കാര്‍ കൂട്ടിലടച്ച തത്തയല്ല പട്ടിയാണ് സിബിഐ എന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യജമാനനെ കാണുമ്പോള്‍ സ്‌നേഹിക്കുകയും മറ്റുള്ളവരെ കാണുമ്പോള്‍ കുരയ്ക്കുകയുമാണ് സിബി ഐ ചെയ്യുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഏജന്‍സികള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് ഇതിന് ഒത്താശ ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.