തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇറാനെ അക്രമിയ്ക്കാൻ ട്രംപ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (11:49 IST)
വാഷിങ്ടൺ: തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഇറാനെ ആക്രമിയ്ക്കാൻ ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ പുറത്ത്. ന്യുയോർക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ആണവ കേന്ദ്രം ആക്രമിയ്ക്കുന്നതിൽ ട്രംപ് സാധ്യത ആരാഞ്ഞുവെന്നും എന്നാൽ മുതിർന്ന ഉപദേശകർ ട്രംപിന്റെ നിർദേശത്തെ എതിർത്തു എന്നുമാണ് റിപ്പോർട്ട്. അളവിൽ കവിഞ്ഞ് വൻതോതിൽ ആണവായുധം ശേഖരിയ്ക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് പരിഗണിച്ചാണ് ഇറാനെ ആക്രമിയ്ക്കുന്നതിൽ ട്രംപ് സാധ്യത തെടിയത്.

വൈസ് പ്രസിഡന്റ് മൈക് പെൻസ്, മൈക് ‌പോംപിയോ, പ്രതിരോധ സെക്രട്ടറി മൈക് സി മില്ലർ, സംയുക്ത സേനാധ്യക്ഷൻ മാർക്ക് എ‌ മില്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്യാന്തര പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണമെന്ന് ഇവർ ട്രംപിനെ ഉപദേശിച്ചതായാണ് റിപ്പോർട്ട്. അനുവദിയ്ക്കപ്പെട്ടതിലും 12 മടങ്ങ് അധികമാണ് ഇറാന്റെ യുറേനിയം ശേഖരം എന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :