അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇറാനെ അക്രമിയ്ക്കാൻ ട്രംപ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
- ഏഴുവയസുകാരിയുടെ വയറുകീറി കരൾ ചൂഴ്ന്നെടുത്തു, കണ്ണില്ലാത്ത ക്രൂരത അന്തവിശ്വാസത്തിന്റെ പേരിൽ
- 24 മണിക്കൂറിനിടെ 29,164 പേർക്ക് രോഗബാധ, 40,791 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്
- കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന് ബന്ധം
- ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി: എഐസിസി സ്പെഷ്യൽ കമ്മറ്റി ഇന്ന് ഡൽഹിയിൽ ചേരും
ദീപാവലിയ്ക്ക് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്ഷെ ഭീകരർ ഡൽഹിയിൽ പിടിയിൽ
ഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഭികാരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ ഡൽഹി പൊലീസ് പിടികൂടി. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ അംഗങ്ങളായ ലത്തീഫ് മീർ, മുഹമ്മദ് അഷ്റഫ് എന്നിവരെ തിങ്കളാഴ്ച രാത്രിയോടെ ഡൽഹി പൊലീസ് പിടികൂടുകയായിരുന്നു. കശ്മീർ സ്വദേശികളാണ് ഇരുവരും.
ഇവരിൽനിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭീകരർ ആക്രമണത്തിന് ശ്രമിയ്ക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദൗത്യത്തിൽ സാരൈ കാലെയിലെ മില്ലേനിയം പാർക്കിൽനിന്നുമാണ് ഭീകരരെ പിടികൂടിയത്. ഇന്റലിജൻസ് ഏജൻസികളുടെയും സ്പെഷ്യൽ സെല്ലിന്റെയും നേതൃത്വത്തിൽ ഭീകരരെ ചോദ്യംചെയ്തുവരികയാണ്.
അടുത്ത ലേഖനം