1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kanam rajendran , rishiraj singh , ramesh chennithala , cpi

ഋഷിരാജിന്റെ പ്രവര്‍ത്തി ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല: കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍
പ്രോട്ടോകോള്‍ അനുസരിച്ചല്ല ജനപ്രതിനിധികളെ ബഹുമാനിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യ സംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് മുകളിലല്ല. ജനപ്രതിനിധികളെ മാനിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കാണ് പ്രാധാന്യം. ഉദ്യോഗസ്ഥരാണ് മുകളിലെന്ന ധാരണ തെറ്റാണ്. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടിയെന്നും കാനം പറഞ്ഞു. പ്രോട്ടോകോള്‍ അനുസരിച്ചല്ല ജനപ്രതിനിധികളെ ബഹുമാനിക്കേണ്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ തയാറാകാതിരുന്ന ഋഷിരാജ് സിംഗിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
About Writer
jibin