1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kanam rajendran about majeed

മജീദിന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശ: കാനം

കാനം രാജേന്ദ്രന്‍
മജീദിന്‍റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥിരബുദ്ധിയുള്ള ആരും ഇത് വിശ്വസിക്കില്ലെന്നും യുഡിഎഫില്‍ നിന്ന് കക്ഷികള്‍ കൊഴിഞ്ഞു പോകുമെന്ന ഭീഷണിയിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്നും കാനം പറഞ്ഞു.

നേരത്തെ ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരുമെന്നും മജീദ് പറഞ്ഞിരുന്നു.