അനുബന്ധ വാര്‍ത്തകള്‍
- തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്; സുരേന്ദ്രന് രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
- തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്
- ഇനിയെങ്കിലും വെറുതെ വിട്ടൂടെ; ദിവ്യയ്ക്ക് പിന്തുണ
- 6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം
- ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കി. കള്ള വാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ അത് എത് കൊമ്പത്തിരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യുമെന്ന് സുരേന്ദ്രന് ഭീഷണിപ്പെടുത്തി. ബിജെപിയിലെ വിമത നീക്കങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിന് ബലിദാനികള്‍ ജീവന് നല്കി പടുത്തുയര്‍ത്തിയ ഒരു മഹാ പ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഇത്തരം നെറുകേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.