1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta Pregnant Student Death

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

Pathanamthitta
പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17കാരിയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം തെളിഞ്ഞത്. പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. പനിബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം പെണ്‍കുട്ടി പത്തനംതിട്ടയിലെ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇരുപത്തിരണ്ടാം തീയതി പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. 
 
പിന്നാലെ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. അമിതമായ അളവില്‍ മരുന്നു കഴിച്ചതായും സംശയിക്കുന്നുണ്ട്. പിന്നാലെ പെണ്‍കുട്ടിയുടെ സുഹൃത്തായ 17 കാരന്റെ രക്തസാമ്പുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഗര്‍ഭസ്ഥ ശിശുവിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷമായിരിക്കും പോലീസിന്റെ തുടര്‍നടപടികള്‍ ഉണ്ടാവുക.
അടുത്ത ലേഖനം
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി