ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

K Surendran
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (10:31 IST)
K Surendran
ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് ഉപതിരെഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. അതേസമയം രാജി വെയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണങ്ങളാണ് കെ സുരേന്ദ്രന്‍ പക്ഷം കേന്ദ്രനേതൃത്വത്തിനെ അറിയിച്ചത്.


ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ബിജെപിയുടെ ജയസാധ്യതയെ അട്ടിമറിചെന്നാണ് ആരോപണം. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചെന്നും കച്ചവടക്കാര്‍ക്കുള്ള യൂസര്‍ ഫീ 300 രൂപയില്‍ നിന്നും 100 ആയി കുറക്കണമെന്ന നിര്‍ദേശം നഗരസഭ അധ്യക്ഷന്‍ തള്ളിയതും തിരിച്ചടിയായെന്നും സുരേന്ദ്രന്‍ പക്ഷം പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :