അനുബന്ധ വാര്‍ത്തകള്‍
- വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ കുടുംബ കോടതിയുടെ ഉത്തരവ്
- നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം തന്റെ ആഗ്രഹം ഹൈക്കമാന്റിനെ അറിയിച്ചെന്ന് കെ സുധാകരന്
- പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ
- കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു
- കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു, നാല് പേര്‍ക്ക് പുതുജീവന്‍ നല്കി
'കണ്ണൂരിൽ ഞാൻ തന്നെ'; പാർട്ടിക്കു വഴങ്ങാതെ സുധാകരൻ, നേതൃത്വത്തിനു അതൃപ്തി
പ്രായാധിക്യവും ലോക്‌സഭാ എംപിയുമാണെന്നതിനാൽ സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കോൺഗ്രസ് സംസ്ഥാന നേതൃത്വവും
കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച് കെ.സുധാകരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ 'സ്വയം സ്ഥാനാർഥി പ്രഖ്യാപനം'. എംപിമാർ നിയമസഭയിലേക്കു മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായാണ് സുധാകരൻ.
' കണ്ണൂരിൽ 110 ശതമാനം മത്സരിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം വരട്ടെ, എന്നിട്ട് പറയാം,' മാധ്യമപ്രവർത്തകരോടു സുധാകരൻ പറഞ്ഞു.
പ്രായാധിക്യവും ലോക്‌സഭാ എംപിയുമാണെന്നതിനാൽ സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കോൺഗ്രസ് സംസ്ഥാന നേതൃത്വവും. സുധാകരനു സീറ്റ് നൽകിയാൽ മറ്റു എംപിമാരും നിയമസഭയിലേക്കു മത്സരിക്കണമെന്ന ആഗ്രഹവുമായി രംഗത്തെത്തുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.