സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 26 ജനുവരി 2026 (10:49 IST)
Kadannappally Ramachandran
കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. പ്രസംഗത്തിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ അദ്ദേഹത്തിന് ബോധം കിട്ടി.
അതേസമയം രാജ്യം 77 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് പ്രസിഡന്റ് ദ്രൗപതി മുര്‍മു നേതൃത്വം നല്‍കും. റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥികളായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. 1950 ജനുവരി 26നാണ് ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.