ഇടതുമുന്നണി ചരിത്രജയം നേടും, ദുരാരോപണങ്ങൾ ജനം തള്ളിക്കളയും: പിണറായി

എമിൽ ജോഷ്വ| Last Updated: ചൊവ്വ, 6 ഏപ്രില്‍ 2021 (10:32 IST)
ഇടതുമുന്നണി ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദുരാരോപണങ്ങളും ജനങ്ങൾ തള്ളിക്കളയുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ മികച്ച വിജയം നേടുമെന്നും പിണറായി പ്രതികരിച്ചു.

ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് സ്വാമി അയ്യപ്പൻ ഉൾപ്പടെയുള്ള ദേവഗണങ്ങളെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം എല്ലാ ബോംബുകളും പുറത്തെടുത്തോ എന്നറിയില്ല. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :