ഇടതുമുന്നണിക്ക് 100 സീറ്റുകൾ വരെ കിട്ടും: എം എ ബേബി

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (11:46 IST)
ഇടതുമുന്നണിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ബേബി അഭിപ്രായപ്പെട്ടു.

മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് എം എ ബേബി ഇക്കാര്യം പറയുന്നത്. ടീമിന് ക്യാപ്റ്റനുണ്ടാവുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും നേതാക്കളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ പതിഞ്ഞുകിട്ടുന്ന പേരുകളിൽ പെട്ടതാണ് ക്യാപ്റ്റൻ വിശേഷണമെന്നും ബേബി വ്യക്തമാക്കി.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :