ബി ജെ പി വോട്ടുകൾ യു ഡി എഫിന് മറിച്ചു: ഗുരുതര ആരോപണവുമായി എ വിജയരാഘവൻ

ജോൺസി ഫെലിക്‌സ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (13:40 IST)
സംസ്ഥാനത്ത് ബി ജെ പി വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകി എന്ന ഗുരുതര ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ചില മണ്ഡലങ്ങളിൽ മാത്രമാണ് ബി ജെ പിക്ക് ശ്രദ്ധിക്കാനായതെന്നും വലിയ തോതിൽ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ലെന്നും വിജയരാഘവൻ പറഞ്ഞു.

നാമനിർദ്ദേശ പത്രികകൾ തള്ളുന്നതുപോലെയുള്ള കാര്യങ്ങൾ വന്നത് ബി ജെ പി ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല എന്നതിന് തെളിവാണെന്നും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :