1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kunhalikutty Industry Minister

ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്

PK Kunhalikkutty, Malappuram, KM Shaji, Muslim league
യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിനു അഞ്ച് അംഗങ്ങൾ. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയാകും. ലീഗിനു അഞ്ച് മന്ത്രിസ്ഥാനം നൽകാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ തീരുമാനിച്ചു. 
 
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു. നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ എന്ന നിലയിലും ലീഗിനു ലഭിക്കാൻ സാധ്യതയുണ്ട്. 
 
വിദ്യാഭ്യാസ വകുപ്പ് ലീഗിനു തന്നെ ലഭിക്കും. പി.കെ.ബഷീർ, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകും. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഉണ്ട്. 
 
കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടും. എന്നാൽ ഒരു മന്ത്രിസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. ആർഎംപിക്കു ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും.
അടുത്ത ലേഖനം
ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു