അനുബന്ധ വാര്ത്തകള്
- രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
- എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ
- നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക
- SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം
- ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം
രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം
ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്കു നൽകാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ പിണങ്ങിനിന്നിരുന്ന രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു വഴങ്ങുന്നു. സുപ്രധാന വകുപ്പ് നൽകാമെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പിലാണ് ചെന്നിത്തല വഴങ്ങുന്നത്.
ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്കു നൽകാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. എഐസിസി സെക്രട്ടറി ദീപ ദാസ്മുൻഷി ചെന്നിത്തലയുടെ വസതിയിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആഭ്യന്തര മന്ത്രിസ്ഥാനം നൽകാമെന്ന ഉറപ്പ് നൽകിയത്.
തന്റെ ക്യാംപിലുള്ള ചില എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അൻവർ സാദത്ത്, വി.ടി.ബൽറാം, ജ്യോതികുമാർ ചാമക്കാല എന്നിവരെയാണ് ചെന്നിത്തല നിർദേശിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നാണ് ആവശ്യം. ജോസഫ് വാഴക്കനു കെപിസിസി അധ്യക്ഷസ്ഥാനം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.