1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K muraleedharan covid negative

കെ മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Covid
കെ മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നു രാവിലെയാണ് പുറത്തുവന്നത്. മുരളീധരന്‍ പങ്കെടുത്ത വിവാഹത്തിലെ വരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കലക്ടര്‍ സാംബശിവ റാവുവാണ് പരിശോധനയ്ക്ക് നിര്‍ദേശിച്ചത്.
 
ഫലം വന്നവിവരം എംപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നും നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംവരണം അട്ടിമറിക്കുന്നത് ക്രിമിനല്‍കുറ്റമെന്ന് രമേശ് ചെന്നിത്തല