പരസ്യവരുമാനത്തില്‍ വന്‍ ഇടിവ്; പണമുണ്ടാക്കാന്‍ പുതിയ വഴികള്‍തേടി ട്വിറ്റര്‍

ശ്രീനു എസ്| Last Updated: ശനി, 25 ജൂലൈ 2020 (14:40 IST)
പരസ്യവരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് പണമുണ്ടാക്കാന്‍ പുതിയ വഴികള്‍തേടുകയാണ് ട്വിറ്റര്‍. ഇതിനായി സബ്ക്രിപ്ഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞു. ഇതിനായി ഉപഭോക്താക്കളോട് ചിലകാര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടും. പ്ലാറ്റ്‌ഫോമിനെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലേയ്ക്ക് മാറ്റാന്‍ കമ്പനി ആലോചിയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഏതു തരത്തിലാവും നിലവില്‍ വരിക എന്നത് വ്യക്തമായിട്ടില്ല. ഗ്രൈഫണ്‍ എന്ന സാങ്കേതിക നാമത്തില്‍ ട്വിറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോം തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തിലുള്ള വരുമാനത്തില്‍ 23 ശതമാനം ഇടിവ് ട്വിറ്റര്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :