1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Journalist EM Ragesh missed

മാധ്യമപ്രവര്‍ത്തകനെ കാണാതായി

മാധ്യമപ്രവര്‍ത്തകനെ കാണാതായി

മാധ്യമപ്രവര്‍ത്തകന്‍
മാധ്യമപ്രവര്‍ത്തകനെ കാണാതായി. മംഗളം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രയിനി ഇ എം രാഗേഷിനെയാണ് കാണാതായത്. 30 വയസ്സുള്ള ഇയാളെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്.
 
പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ്. 167 സെന്‍റീമീറ്റര്‍ ഉയരം. വെളുത്ത നിറം. പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലോ (ഫോണ്‍: 0496 2610242, 9497935022), മംഗളം കല്ലായ് യൂണിറ്റ് ഓഫീസിലോ (0495 2320063) അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
About Writer
JOYS JOY
അടുത്ത ലേഖനം
വിധിയിൽ സന്തോഷമുണ്ട്, തൂക്കുകയർ നൽകുകയായിരുന്നു വേണ്ടിയിരുന്നത്: മണിയൻപിള്ളയുടെ ഭാര്യ