അനുബന്ധ വാര്‍ത്തകള്‍
- പങ്കാളിത്ത പെൻഷനെതിരായ നയംമാറ്റി സർക്കാർ, പിൻവലിക്കുന്നത് അപ്രായോഗികമെന്ന് ധനമന്ത്രി
- 'ഞാന്‍ രാജ്യസഭാ എംപിയാണ്'; എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചു, ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്നതില്‍ സുരേഷ് ഗോപിക്ക് 'കലിപ്പ്'
- ഐഎൻഎൽ പിളർന്നു: പരസ്പരം പുറത്താക്കി ഇരുവിഭാഗവും
- പാർട്ടിയെയും മുന്നണിയെയും നിരന്തരം അപകീർത്തിപ്പെടുത്തുന്നു: അഡ്വ. ജയശങ്കറെ സിപിഐയിൽ നിന്നും പുറത്താക്കി
- രണ്ടാം പിണറായി സർക്കാർ സിപിഎം മോദിയുമായി ഉണ്ടാക്കിയ കരാറിന്റെ ജാരസന്തതി: മുല്ലപ്പള്ളി
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി വിജയിച്ചു. എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 40 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടിൽ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നതായി ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാഗമായി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.