അനുബന്ധ വാര്‍ത്തകള്‍
- തകർച്ചയിൽ നിന്നും നേരിയ നേട്ടത്തിൽ വിപണി, നിഫ്‌റ്റി വീണ്ടും 17000 കടന്നു
- സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്, 59 മരണം
- ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസ ക്വാറന്റീൻ, 3 ആർടിപിസിആർ ടെസ്റ്റുകൾ: അതീവജാഗ്രതയിൽ കേരളം
- ഒമിക്രോണിന് ഉയർന്ന അപകട സാധ്യത, ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന
- ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്, ജബൽപ്പൂരിൽ ബോട്സ്വാന യുവതിയെ കാണ്മാനില്ല: തിരച്ചിൽ
ഒരാളുടെ വൈറസ് വകഭേദത്തെ കുറിച്ച് വ്യക്തതയില്ല, ഇതുവരെ രാജ്യത്ത് കാണാത്ത വൈറസ്: ഐസിഎംആറിന്റെ സഹായം തേടി കർണാടക
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കകാരിൽ ഒരാളിൽ ബാധിച്ച വൈറസ് വകഭേദം ഏത് എന്നതിൽ വ്യക്തതയില്ലെന്ന് കർണാടക. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ നടത്താൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. വകഭേദം ഏതെന്ന് കണ്ടെത്താനായി ഐസിഎംആറിന്റെയും കേന്ദ്രത്തിന്റെയും സഹായം തേടിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
നേരത്തെ രണ്ട് പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇവയിൽ ഒന്ന് രാജ്യത്ത് ഇത് വരെ കാണാത്ത വകഭേദമാണെന്നാണ് അറിയുന്നത്. അതിനിടെ ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് കർണാടകയും ആവശ്യപ്പെട്ടു.
അടുത്ത ലേഖനം