മരിച്ചുവെന്ന് കരുതി സംസ്‌കരിക്കാന്‍ കൊണ്ടുപോയ മധ്യവയസ്‌കന്‍ ശ്മശാനത്തിലെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു; ഞെട്ടൽ

കടുത്ത പനി മൂലമായിരുന്നു മല്ലിക് കുഴഞ്ഞുവീണതെന്നും ചികിത്സകിട്ടിയപ്പോള്‍ ഇത് ശരിയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

റെയ്നാ തോമസ്| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (09:15 IST)
മരിച്ചുവെന്ന് കരുതി സംസ്‌കരിക്കാന്‍ കൊണ്ടുപോയ മധ്യവയസ്‌കന്‍ ശ്മശാനത്തിലെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു.ഒഡീഷയിലാണ് സംഭവം. സിമാനിച്ച് മല്ലിക് എന്ന 55 കാരനെയാണ് മരണപ്പെട്ടെന്ന് കരുതി സംസ്‌കരിക്കാനൊരുങ്ങിയത്.

സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച രാവിലെ ആടുകളെ മേയ്ക്കാന്‍ കാട്ടിലേക്കു പോയതായിരുന്നു മല്ലിക്. എന്നാല്‍ കാട്ടില്‍ നിന്നും ഇയാള്‍ വീട്ടലേക്കു വന്നില്ല. ആടുകള്‍ വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഞാറാഴ്ച രാവിലെ മല്ലികിനെ കാട്ടില്‍ അനക്കമില്ലാതെ കിടക്കുന്നതു കണ്ടവര്‍ വീട്ടിലെത്തിച്ചു.

എന്നാല്‍ അനക്കമില്ലാത്ത മല്ലിക്കിനെ കണ്ട് ഇയാള്‍ മരണപ്പെട്ടെന്ന് ബന്ധുക്കളും നാട്ടുകാരും അനുമാനിച്ചു. തുടര്‍ന്ന് അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടും പോകുംവഴിയാണ് മല്ലിക്കിന്റെ തലയനങ്ങുന്നത് കണ്ടത്. ഇത് കണ്ട ഒപ്പമുണ്ടായിരുന്ന പലരും പേടിച്ചോടി. പിന്നീട് എഴുന്നേറ്റിരിക്കുകയും ചെയ്തപ്പോളാണ് ഇദ്ദേഹം മരണപ്പെട്ടിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.

കടുത്ത പനി മൂലമായിരുന്നു മല്ലിക് കുഴഞ്ഞുവീണതെന്നും ചികിത്സകിട്ടിയപ്പോള്‍ ഇത് ശരിയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :