ജിഷയുടെ കൊലപാതകം: ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് ഡിജിപി; വൈകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാമെന്ന് എസ് പി
ജിഷ കൊലപാതകം: ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് ഡിജിപി; വൈകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാമെന്ന് എസ് പി
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വൈകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എറണാകുളം റൂറല്‍ എസ് പി യതീഷ് ചന്ദ്ര. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും യഥാര്‍ത്ഥപ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും ഡി ജി പി ടിപി സെന്‍കുമാര്‍ വ്യക്തമാക്കി. സംശയത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ഡി ജി പി വ്യക്തമാക്കി. അതേസമയം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ ആഭ്യന്തരവകുപ്പ് മാറ്റം വരുത്തിയിരുന്നു.