തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജിഷാ വധക്കേസ് പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (10:24 IST)
തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജിഷാ വധക്കേസ് പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് പ്രതി അമിറൂള്‍ ഇസ്ലാം ഉള്ളത്. ഭാര്യയും മാതാപിതാക്കളും ആസാമിലാണ് ഉള്ളതെന്നും ദരിദ്രരായ അവര്‍ക്ക് തന്നെ വിയ്യൂര്‍ ജയിലില്‍ വന്നു കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നും ആണ് ഹര്‍ജിയില്‍ പ്രതി പറയുന്നത്.


കഴിഞ്ഞ ഒക്ടോബറില്‍ ആണ് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയും നിയമ വിദ്യാര്‍ത്ഥിനിയുമായ ജിഷ കൊല്ലപ്പെട്ടത്. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടാണ് ജിഷ കൊല്ലപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :