സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (10:16 IST)
പരാതി പറയാന്‍ വീട്ടിലെത്തിയപ്പോള്‍ സിഐയുടെ ഭാര്യയും മകളും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചു. കൊച്ചി കണ്‍ട്രോള്‍ റൂം മുന്‍ സിഐ സൈജുവിന്റെ ഭാര്യയും മകളുമാണ് പീഡനത്തിന് ഇരയായ യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. സിഐയുടെ മകളെ ഉപദ്രവിച്ച കേസില്‍ പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. സി ഐ ക്കെതിരെ കേസെടുത്തതോടെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നെടുമങ്ങാട് സ്വദേശിനിയാണ് യുവതി.